ഗർഭകാലവളവിൽ മിക്ക സ്ത്രീകളും ടെറ്റനസ് കുത്തിവെപ്പുകൾ സ്വീകരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങൾക്കും നിങ്ങളുടെ ശിശുവിനും ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് (വില്ലൻചുമ) എന്നീ 3 രോഗങ്ങളിൽ നിന്ന് ഇപ്പോൾ സംരക്ഷണം നേടാൻ കഴിയും. അതേ, മൂന്നിനും ഒരുമിച്ച്.
ടെറ്റനസ് ഒരു നാഡീ രോഗമായിരിക്കെ, വായുനാളങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന, തൊണ്ടയിലെ അണുബാധയാണ് ഡിഫ്തീരിയ. അതേ സമയം, 2 മാസത്തിൽ താഴെയുള്ള ശിശുക്കളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാക്കുന്ന, ഗുരുതരമായതും ശ്വാസകോശ സംബന്ധിയുമായ ഒരു രോഗമാണ് പെർട്ടുസിസ്
ജനിക്കുമ്പോൾ ഈ മൂന്ന് രോഗങ്ങളിൽ നിന്ന് ശിശുക്കൾക്ക് മതിയായ സംരക്ഷണം ലഭിക്കുന്നില്ല. ഗർഭകാലയളവിൽ ഈ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് എന്നീ മൂന്ന് രോഗങ്ങൾക്കും എതിരേയുളള സംരക്ഷണം അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് സഹായിക്കുന്നു.
ശിശുക്കൾ ജനനസമയത്ത് പ്രത്യേകിച്ചും പെർട്ടുസിസിനെതിരെ വേത്ര സുരക്ഷിതരായിരിക്കുകയില്ല. പ്രതിരോധ കുത്തിവയ്പ്പ് പ്രത്യേകിച്ചും പെർട്ടുസിസിനെതിരായത് ആരംഭിക്കുന്നത് 6 - 8 ആഴ്ചകൾക്കുള്ളിൽ മാത്രമാണ്, ഇത് ജനനസമയത്തോ ജീവിതത്തിന്റെ ആദ്യത്തെ ഏതാനും മാസങ്ങളിലോ പെർട്ടുസിസ് രോഗത്തിനും സങ്കീർണതകൾക്കും അവർ വിധേയരാകാനുള്ള അപകടസാധ്യതയ്ക്കിടയാക്കുന്നു. ഗർഭാവസ്ഥയിൽ കുത്തിവയ്പ്പ് എടുക്കുന്നത് പെർട്ടുസിസിനെതിരെയുള്ള സംരക്ഷണം അമ്മയിൽ നിന്ന് നവജാത ശിശുവിന് കൈമാറാൻ സഹായിക്കുക.
പെർട്ടുസിസ് (വില്ലൻ ചുമ എന്നും അറിയപ്പെടുന്നു) വളരെപ്പെട്ടെന്ന് പകരുന്ന ശ്വാസകോശ സംബന്ധമായ അണുബാധയാണ്, ഇത് വളരെ ഗുരുതരമായേക്കാം, പ്രത്യേകിച്ച് നവജാത ശിശുക്കൾക്ക്. ഹൂപ്പ് ശബ്ദത്തോടെയോ അല്ലാതെയോ കാണപ്പെടുന്ന ചുമ, ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട്, രോഗനിർണയം നടത്താൻ ബുദ്ധിമുട്ടുള്ള മറ്റ് ലക്ഷണങ്ങൾ എന്നിവയാണ് നവജാത ശിശുവിന് ഉാകാൻ സാധ്യതയുള്ള ഏറ്റവും സാധാരണമായ രോഗലക്ഷണങ്ങൾ.
രോഗകാരികളായ ശരീരസ്രവങ്ങൾ? വഴി വായുവിലൂടെയാണ് പെർട്ടുസിസ് പടരുന്നത്, അതിനാൽ ഇത് ചുമ, തുമ്മൽ അല്ലെങ്കിൽ രോഗമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകുക എന്നിവ വഴി മറ്റ് ആളുകൾക്ക് എളുപ്പത്തിൽ പകരാം. നവജാതശിശുക്കളുടെ പെർട്ടുസിസ് അണുബാധയുടെ പ്രധാന ഉറവിടം അമ്മമാരാണ്. മുതിർന്ന സഹോദരൻമാരിൽ? നിന്നോ സഹോദരിമാരിൽ നിന്നോ മറ്റ് കുടുംബാംഗങ്ങളിൽ നിന്നോ പരിചരണം നൽകുന്നവരിൽ നിന്നോ അവർക്ക് രോഗം പിടിപെടാം, അവർക്ക് രോഗമുന്നെ് അവർ? പോലും അറിഞ്ഞിരിക്കണമെന്നില്ല.
കുഞ്ഞുങ്ങളിലും 2 മാസത്തിൽ താഴെയുള്ള നവജാത ശിശുക്കളിലും പെർട്ടുസിസ് ഗുരുതരവും ചിലപ്പോൾ മാരകവുമായ സങ്കീർണതകൾ ഉാക്കുന്നു. ശിശുക്കൾക്കും ചെറിയ കുഞ്ഞുങ്ങൾക്കും വിഷമമുാകാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കാരണം അവരുടെ ശരീരം നീലനിറമായേക്കാം. വളരെ ചെറിയ കുഞ്ഞുങ്ങളിൽ ചുമ പ്രത്യേകിച്ച് ശ്രദ്ധയിൽപ്പെട്ടേക്കില്ല, പക്ഷേ ചിലപ്പോൾ? ചെറിയ കാലയളവിലേക്ക് അവർ? ശ്വസനം നിർത്തിയേക്കാം. പെർട്ടുസിസുള്ള 2 മാസത്തിൽ താഴെയുള്ള 90% ശിശുക്കൾക്കും ആശുപത്രി പ്രവേശനം ആവശ്യമാണ്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഗർഭാവസ്ഥയിൽ 3 ഇൻ 1 കുത്തിവയ്പ്പ് സാധാരണയായി നന്നായി സഹനീയത പുലർത്തുന്നതായി കത്തെി. സാധാരണമായി കാണപ്പെടുന്ന പാർശ്വഫലങ്ങളിൽ? കുത്തിവയ്പ്പെടുക്കുന്ന സ്ഥലത്ത് മിതമായതോ തീക്ഷ്ണത കുറഞ്ഞതോ ആയ വേദന, നീർവീക്കം, ചുവപ്പ് എന്നിവ ഉൾപ്പെടുന്നു.
ചെറുപ്പക്കാരായ ശിശുക്കളിൽ പെർട്ടുസിസ് തടയുന്നതിന് വ്യത്യസ്ത തന്ത്രങ്ങളുണ്ട്, അതിൽ അമ്മമാർക്കും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധങ്ങൾക്കും വാക്സിനേഷൻ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടുക.
ഗർഭകാലത്ത് 3 ഇൻ 1 വാക്സിനേഷൻ ലഭിക്കുന്നതിനുള്ള ഉചിതമായ സമയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ഗെനക്കോളജിസ്റ്റുമായി ബന്ധപ്പെടുക.
References: ● WHO Position paper,Tetanus vaccines,Weekly epidemiological record, Feb 2017. ● Centers for Disease Control (CDC). Diphtheria. Symptoms.[accessed Oct 2019]; Available at : https://www.cdc.gov/diphtheria/about/symptoms.html ● Centers for Disease Control (CDC). Pertussis (Whooping Cough). Complications.[accessed Oct 2019]; Available at: https://www.cdc.gov/pertussis/about/complications.html
*The list of diseases mentioned here is as per the diseases featuring in
the list of preventable diseases by IAP in their routine and catchup vaccination
recommendations.
There could be diseases beyond the list which could affect the
child. Please consult your pediatrician for more information.
Information appearing in this material is for general awareness only and does not constitute
any medical advice. Please consult your physician for any question or concern you may have
regarding your condition.
The doctor show in this material/ multimedia content is being
used for illustrative purpose only and is a professional model.